ഊണിനൊപ്പം തയ്യാറാക്കാം കിടിലന്‍ മത്തി ഫ്രൈ

മത്തി ഫ്രൈ ഉണ്ടെങ്കില്‍ ചോറെത്ര കഴിച്ചാലും മതിയാവില്ലെന്നു പറയുന്നവരുണ്ട്. അല്‍പ്പം വ്യത്യസ്തമായി, എന്നാല്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു മത്തി ഫ്രൈയുടെ റെസിപ്പി ഇന്നു പരിചയപ്പെടാം.

ചേരുവകള്‍

മത്തി- 10 എണ്ണം

വെളുത്തുള്ളി- 10 അല്ലി

ചെറിയുള്ളി- 10 എണ്ണം

പച്ച കുരുമുളക്- 3 ടീസ്പൂണ്‍

കറിവേപ്പില- ഒരു തണ്ട്

തക്കാളി- 1 എണ്ണം

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, ചെറിയുള്ളി, പച്ച കുരുമുളക്, കറിവേപ്പില, തക്കാളി, ഉപ്പ് എന്നീ ചേരുവകള്‍ മയത്തിലരച്ച് മത്തിയില്‍ നന്നായി പുരട്ടി 20 മിനുട്ട് വെച്ചശേഷം വാഴയിലയില്‍ നിരത്തി പരന്ന ഒരു ചട്ടിയില്‍ വെച്ച് ഇരുവശവും മൊരിച്ചെടുക്കുക. മത്തി വെന്തുകഴിഞ്ഞാല്‍ ചൂടോടെ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel