ആന്റണി രാജുവിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസിലെ നടപടിക്രമങ്ങള്‍ പ്രകാരം പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍ റദ്ദാക്കിയത്. സംഭവത്തില്‍ പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെട്ടിരുന്നില്ല എന്ന ആന്റണി രാജുവിന്റെ വാദം അംഗീകരിച്ചു. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച കോടതി നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനും നിര്‍ദ്ദേശിച്ചു.

മയക്കുമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു പരാതി. 1994ല്‍ നടന്ന സംഭവത്തില്‍ 2008ല്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. മന്ത്രിയായ ശേഷം ഉയര്‍ന്നുവന്ന ആരോപണം രാഷ്ട്രീയവിവാദങ്ങള്‍ക്കും വഴിവച്ചു. ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച മന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News