നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും ചക്കക്കൊമ്പന്‍ നാട്ടിലിറങ്ങി

വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി ചക്കക്കൊമ്പന്‍. ചിന്നക്കനാല്‍ സെമ്പകത്തൊഴു കുടി സെറ്റില്‍മെന്റിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാട്ടുകൊമ്പന്‍ നിലവിറപ്പിച്ചിട്ടുള്ളത്. മൂന്ന് ദിവസമായി 80 ഏക്കര്‍ കോളനി, സെമ്പകത്തൊഴു കുടി സെറ്റില്‍മെന്റ് എന്നീ ജനവാസ മേഖലകളുടെ സമീപം ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

മേഖലയില്‍ ഇപ്പോള്‍ ഏലം, കുരുമുളക് എന്നിവയുടെ വിളവെടുക്കുന്ന സമയമാണ്. ഇതിനാല്‍ തന്നെ തൊഴിലാളികള്‍ ജോലിചെയ്യുന്ന ഇടത്തിന് സമീപമാണ് ചക്കക്കൊമ്പന്‍ നില ഉറപ്പിച്ചിട്ടുള്ളത്. വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും കാട്ടാനയെ തുരത്തി ഓടിക്കുവാനുള്ള ശ്രമം നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News