വൈക്കത്ത് വാഹനാപകടം, രണ്ട് പേര്‍ മരിച്ചു

വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ വാഹനാപകടം. സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. വൈകിട്ട് നാലുമണിക്കായിരുന്നു അപകടം.

വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറിയുടെ മാനേജര്‍ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശിയായ രാജന്‍ (71)എന്നിവരാണ് മരിച്ചത്.എറണാകുളം ഭാഗത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വന്ന ബസ്സും, വെട്ടിക്കാട്ട് മുക്ക് ജംഗ്ഷനില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോയ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News