അതിക്രമങ്ങള്‍ തടയാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസിന്റെ പരിശീലനം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അതിക്രമങ്ങള്‍ തടയാന്‍ പരിശീലനം നല്‍കാന്‍ പൊലീസ്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11, 12 തീയതികളില്‍ എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നല്‍കാനാണ് തീരുമാനം. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി മാര്‍ച്ച് 11ന് രാവിലെ 9 മണിക്ക് എല്ലാ ജില്ലകളിലെയും ജില്ലാ പൊലീസ് മേധാവിമാര്‍ ഉദ്ഘാടനം ചെയ്യും.

സ്വയം പ്രതിരോധ മുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരില്‍ വാക്ക് ഇന്‍ ട്രെയിനിംഗിന് നേതൃത്വം നല്‍കുന്നത്. ദിവസം നാലു ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്. 9 മണിക്കും 11 മണിക്കും 2 മണിക്കും 4 മണിക്കുമായി നടക്കുന്ന പരിശീലനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് shorturl.at/eBVZ4 എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News