ഒരു നാടിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ്

തിമിരി നിവാസികളുടെ ആഗ്രഹം പൂവണിഞ്ഞു. തിമിരി ഗവ. യുപി സ്‌കൂളിന് പുതിയതായി ഒരു കെട്ടിടം എന്നത് പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഒടുവില്‍ നാട്ടുകാരുടെ ആവശ്യം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.

കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കുക എന്ന ആവശ്യം ജനങ്ങള്‍ ഇരിക്കൂര്‍ എംഎല്‍എയോടും ആലക്കോട് പഞ്ചായത്ത് ഭരണസമിതിയോടും ഉന്നയിച്ചിട്ട് ഒരു നടപടിയും ഉണ്ടായില്ല. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യത്തിനെതിരെ പഞ്ചായത്തും എംഎല്‍എയും കൈമലര്‍ത്തിയതോടെ സിപിഐഎം നേതാക്കളും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരും സംഭവം ജോണ്‍ ബ്രിട്ടാസ് എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അദ്ദേഹം തന്റെ പ്രാദേശിക വികസന ഫണ്ടില്‍ 55 ലക്ഷം രൂപ സ്‌കൂളിന് അനുവദിക്കുകയായിരുന്നു. തുടര്‍ന്ന്, യുദ്ധകാലാടിസ്ഥാനത്തില്‍ മൂന്ന് മാസം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഒടുവില്‍, ഒരു നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി പഴയ കെട്ടിടത്തിന്റെ സമീപത്ത് ആധുനിക രീതിയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ജോണ്‍ ബ്രിട്ടാസ് നാടിന് സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

കെട്ടിടം നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം കൃഷ്ണന്‍ അധ്യക്ഷനായി. കെവി പ്രസീത, എം കരുണാകരന്‍, ജോജി കന്നിക്കാട്ടില്‍, പി പ്രേമലത, പിവി ബാബുരാജ്, പിഎം മോഹനന്‍, ഖലീല്‍ റഹ്‌മാന്‍, എംഎസ് മിനി, മേഴ്‌സി എടാട്ടേല്‍, ജെയ്മി ജോര്‍ജ്, കെ മനോജ്, വി സുധാമണി, എംകെ പ്രദീപ് കുമാര്‍, വിവി റീന, ഐസക്ക് മുണ്ടിയാങ്കല്‍, ആദിശ് ശിവ എന്നിവര്‍ സംസാരിച്ചു. എംകെ ശിവപ്രകാശ് സ്വാഗതവും കെ രാജന്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News