ആര്‍സിബിയുടെ കഷ്ടകാലം തുടരുന്നു

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ നാലാം തോല്‍വി. പത്ത് വിക്കറ്റിനാണ് ആര്‍സിബിയെ യുപി വാരിയേഴ്‌സ് തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 19.3 ഓവറില്‍ 138 റണ്‍സിന് പുറത്തായി. 13 ഓവറില്‍ യുപി വാരിയേഴ്‌സ് വിക്കറ്റ് നഷ്ടമാകാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

47 പന്തില്‍ 96 റണ്‍സ് നേടിയ അലിസ ഹീലിയാണ് ആര്‍സിബിയുടെ വിജയശില്പി. ഓപ്പണര്‍ ദേവിക വൈദ്യ 36 റണ്‍സുമായി അലിസക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ആര്‍സിബി വിജയം ഉറപ്പിക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. 39 പന്തില്‍ 52 റണ്‍സെടുത്ത എല്ലീസാണ് ആര്‍സിബിക്ക് പൊരുതാനാകുന്ന സ്‌കോര്‍ സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News