താല്‍ക്കാലിക വാച്ചര്‍ നിയമനത്തില്‍ ക്രമക്കേട്, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വനമേഖലകളില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ നിയമനത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. വാച്ചര്‍മാരെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കുകയും ഇതുവഴി വാച്ചര്‍മാരുടെ വേതനം ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയും ചെയ്തതായാണ് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ 18 ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്തു. ഇവരുടെ വിശദീകരണം കേട്ടശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

വാച്ചര്‍മാരുടെ പേരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാപകമായി പണം തട്ടുന്നതായി സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here