ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം. രാജാക്കാട് മുണ്ടക്കല്‍ സ്വദേശി ജോണിയെ മുറിവാലന്‍ ആക്രമിച്ചു.

രാവിലെ എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ചിന്നക്കനാല്‍ എണ്‍പത് ഏക്കറില്‍വെച്ചാണ് ജോണിക്ക് നേരെ മുറിവാലന്റെ ആക്രമണമുണ്ടായത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ സ്ഥിരം സാന്നിധ്യമായ മുറിവാലന്‍ നിരവധി വീടുകള്‍ക്ക് നേരെയും മുന്‍പ് അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. ഇടുക്കിയില്‍ നിലവില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന മൂന്ന് കാട്ടുകൊമ്പന്മാരില്‍ ഏറ്റവും പ്രധാനി മുറിവാലനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News