‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് വിനയ് ഫോര്‍ട്ട്, ബ്രഹ്‌മപുരം വിഷയത്തിലാണ് പ്രതികരണം

ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം പുകഞ്ഞെരിയുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് നടന്‍ വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. എനിക്ക് ശ്വസിക്കാനാവുന്നില്ല എന്ന് എഴുതിയ മാസ്‌ക് ധരിച്ചുള്ള പ്രൊഫൈല്‍ ചിത്രം താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നടന്‍ ഉണ്ണി മുകുന്ദനും ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ബ്രഹ്‌മപുരം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഉയരുന്ന പുക കൊച്ചിയിലെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്ന തീ അണക്കാന്‍ സാധിച്ചെങ്കിലും, പുക ഉയരുന്നത് തടയാനായിട്ടില്ല. ബ്രഹ്‌മപുരത്തെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ഒരു നിരീക്ഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. സമിതി ബ്രഹ്‌മപുരം സന്ദര്‍ശിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.

ബ്രഹ്‌മപുരത്തെ സാഹചര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ പ്രത്യേക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി ചികിത്സ ഉറപ്പാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതുവരെ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News