ബിഹാറില്‍ ഏഴ് വയസുകാരിക്ക് ക്രൂരപീഡനം, ശേഷം വലിച്ചെറിഞ്ഞു

ഹോളി ദിനത്തില്‍ ബിഹാറില്‍ ഏഴ് വയസ്സുകാരിയെ മദ്യപന്‍ ക്രൂരമായി പീഡിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഒമ്പത് വയസുകാരിക്ക് നേരെയും പീഡനശ്രമമുണ്ടായെങ്കിലും കുട്ടി ഓടിരക്ഷപ്പെട്ടു.

ബെഗുസരായ് ജില്ലയിലായിരുന്നു സംഭവം. മാര്‍ക്കറ്റില്‍ നിന്ന് വരികയായിരുന്ന കുട്ടികളെ മദ്യപന്‍ സമീപത്തെ സ്‌കൂളിലെ ശൗചാലയത്തിലേക്ക് കൊണ്ടുപോകുകയും, ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന ഒമ്പത് വയസ്സുകാരിയെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനശ്രമം ചെറുത്ത കുട്ടി ഓടിരക്ഷപ്പെടുകയും പ്രദേശവാസികളെ വിവരം അറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News