ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറ് മത്സരങ്ങള്‍

ഇന്ന് നടക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ആറ് മത്സരങ്ങള്‍ അരങ്ങേറും. വൈകുന്നേരം ആറ് മണിക്ക് AFC ബോണ്‍മൗത്തും ലിവര്‍പൂളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ദിവസത്തെ ആദ്യ മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 7-0ന് തോല്‍പ്പിച്ച് ഗംഭീര ഫോമിലാണ് ലിവര്‍പൂള്‍. ആ ഫോം തുടരാനാകും ലിവര്‍പൂള്‍ ശ്രമിക്കുക.

രാത്രി 8.30ന്, ലീഡ്സ് യുണൈറ്റഡ് ബ്രൈറ്റണ്‍ ആല്‍ബിയോണുമായി ഏറ്റുമുട്ടും, ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ ടോട്ടന്‍ഹാം നേരിടും. ഫോമിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്ന ചെല്‍സിക്ക് ഇന്ന് ലെസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. രാത്രി 11.00 മണിക്ക് മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെയും നേരിടും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇന്നത്തെ മത്സരക്രമം

AFC ബോണ്‍മൗത്ത് vs ലിവര്‍പൂള്‍ (വൈകിട്ട് 6:00)

ലീഡ്‌സ് യുണൈറ്റഡ് vs ബ്രൈറ്റണ്‍ ആല്‍ബിയോണ്‍ (രാത്രി 8:30)

എവര്‍ട്ടണ്‍ vs ബ്രെന്റ്‌ഫോര്‍ഡ് ( രാത്രി 8.30 )

ലെസ്റ്റര്‍ സിറ്റി vs ചെല്‍സി (രാത്രി 8:30)

ടോട്ടന്‍ഹാം vs നോട്ടിംഗ്ഹാം ഫോറസ്റ്റ് (രാത്രി 8:30)

ക്രിസ്റ്റല്‍ പാലസ് vs മാഞ്ചസ്റ്റര്‍ സിറ്റി (രാത്രി 11:00)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News