ക്യാമ്പസിന്റെ ചിത്രമെടുത്തതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരുക്കേറ്റു. നഷീലെന്ന വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നിന്നും രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ക്യാമ്പസിന്റെ ചിത്രം എടുക്കുന്നതിനിടെയാണ് യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റി ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. മലയാളി വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുന്ന സ്വഭാവം സെക്യൂരിറ്റി ജീവനക്കാര്‍ക്കുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്യാമ്പസില്‍ പെണ്‍കുട്ടികളടക്കം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും കുട്ടികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News