രോഹിത് ശര്‍മക്ക് നാലാം ടെസ്റ്റില്‍ പുതിയ റെക്കോര്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17000 റണ്‍സ് നേടുന്ന ആറാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നാന്നൂറ്റി മുപ്പത്തിയെട്ടാം മത്സരത്തിലാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരിസിലെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ 21 റണ്‍സായിരുന്നു 17000 തികയ്ക്കാന്‍ താരത്തിന് വേണ്ടിയിരുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത് 35 റണ്‍സ് നേടി പുറത്തായി. 2007 ജൂണില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച രോഹിത്, 48 ടെസ്റ്റുകള്‍, 241 ഏകദിനങ്ങള്‍, 148 ട്വന്റി-20 മത്സരങ്ങള്‍ എന്നിവയില്‍ കളിച്ചിട്ടുണ്ട്. അതില്‍ യഥാക്രമം 3348, 9782, 3853 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34,357

വിരാട് കോഹ്ലി-25,047

രാഹുല്‍ ദ്രാവിഡ്-24,064

സൗരവ് ഗാംഗുലി-18,433

എംഎസ് ധോണി-17,092

രോഹിത് ശര്‍മ-17,014

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News