കൂട്ടപ്പിരിച്ചുവിടല്‍ തുടരും

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമെന്ന് സൂചനകള്‍. മാതൃ കമ്പനിയായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിനങ്ങളില്‍ പല തവണകളായി ജീവനക്കാരുടെ എണ്ണം കുറക്കാനാണ് തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്‍ജിനീയറിംഗ് ഇതര ജീവനക്കാരെയാണ് പുതിയ തീരുമാനം ബാധിക്കുക. ഏതാനും പ്രോജക്ടുകളും ഇതിന്റെ ഭാഗമായി കമ്പനി നിര്‍ത്തിവെക്കും. ഇതിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കും. പരസ്യവരുമാനത്തില്‍ ഇടിവ് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here