ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ് ഷഫാലി

വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്ത് തരിപ്പണമാക്കി ഷഫാലി വര്‍മ. ഗുജറാത്ത് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം വെറും 43 പന്തുകള്‍ക്കുള്ളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. 19 പന്തില്‍ നിന്ന് 50 റണ്‍സ് അടിച്ചുകൂട്ടിയ ഷഫാലിയുടെ മികവിലാണ് 7.1 ഓവറില്‍ ക്യാപിറ്റല്‍സ് അനായാസ വിജയം നേടിയത്. ആകെ 28 പന്തുകള്‍ നേരിട്ട് അഞ്ച് സിക്സും 10 ഫോറുമടക്കം 76 റണ്‍സോടെ ഷഫാലി പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് ഷഫാലിക്ക് പിന്തുണ നല്‍കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാരിസാനെ കാപ്പാണ് ഗുജറാത്തിനെ ചുരുട്ടിക്കെട്ടിയത്. ശിഖ പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത കിം ഗാര്‍ത്താണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News