സംസ്ഥാനം ചുട്ടുപൊള്ളുന്നു, കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്ത്. എല്ലായിടത്തും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.

അന്തരീക്ഷ താപനില ഇന്നും കൂടുതലാണ് മിക്കയിടത്തും. കോട്ടയത്താണ് കൂടുതല്‍ ചൂട്. 36.5 ഡിഗ്രി സെല്‍ഷ്യസാണ് കോട്ടയത്ത്. തൃശൂര്‍ ജില്ലയിലെ വെള്ളാണിക്കരയും, കോഴിക്കോട് സിറ്റിയും തൊട്ടുപിന്നിലുണ്ട്. 36.4 ഡിഗ്രി സെല്‍ഷ്യസാണ് രണ്ടിടത്തും. മറ്റിടങ്ങളിലും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കഴിഞ്ഞ ദിവസം 40 ന് മുകളിലായിരുന്നു രണ്ട് ജില്ലകള്‍. താരതമ്യേന ഇന്ന് നേരിയ ആശ്വാസമാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുകയാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ച ക്യാമ്പയിന് തുടക്കമായിട്ടുണ്ട്. എല്ലായിടങ്ങളിലും തണ്ണീര്‍പന്തല്‍ ആരംഭിക്കും. സ്ഥാപനങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തലും, കുടിവെള്ള ക്ഷാമമുണ്ടാകാതിരിക്കാന്‍ നടപടി വാട്ടര്‍ അതോറിറ്റിയും തുടങ്ങി. ഹീറ്റ് ആക്ഷന്‍ പ്ലാനും തയ്യാറാക്കുകയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ചൂടിനെ കൂളായി നേരിടാന്‍ സംസ്ഥാനം ഒരുങ്ങി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News