പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ പഴയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി

35 വര്‍ഷങ്ങള്‍ക്കുശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വീണ്ടും കണ്ടുമുട്ടിയ പഴയ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അന്‍പതു വയസ് പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്.

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മയും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് മൂവാറ്റുപുഴ സ്വദേശിയും പോവുകയായിരുന്നു. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷമാണ് ഇരുവരും തീരുമാനത്തിലെത്തിയത്. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ശനിയാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News