വായില്‍ കൊതിയൂറും ടേസ്റ്റി ഹണി ചിക്കന്‍

ടേസ്റ്റി ഹണി ചിക്കന്‍ വീട്ടില്‍ വച്ചുതന്നെ ഈസിയായി തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍(എല്ലില്ലാത്തത്) – 250 ഗ്രാം

തേന്‍ -2 ടേബിള്‍ സ്പൂണ്‍

ബട്ടര്‍ -ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍

എണ്ണ -ആവശ്യത്തിന്

നാരങ്ങാ നീര് -ഒന്നര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷ്ണങ്ങള്‍ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ നാല്-അഞ്ച് മിനിറ്റ് വറുത്തെടുക്കുക. ഇടത്തരം തീയില്‍ വെച്ച് വേണം ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കാന്‍. ശേഷം ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. മറ്റൊരു പാനെടുത്ത് അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ബട്ടറും തേനും ചേര്‍ക്കാം. ബട്ടര്‍ നന്നായി ഉരുകി കഴിയുമ്പോള്‍ തീ ഓഫാക്കി വെക്കാം. ഇതേ പാനിലേക്ക് നാരങ്ങാ നീരും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം. ഇതിലേക്ക് നേരത്തെ വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് ചെറുതീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഹണി ചിക്കന്‍ റെഡി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News