ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മേല്‍ക്കൈ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 480 റണ്‍സിനെതിരെ ഇന്ത്യ 571 റണ്‍സ് നേടുന്നതിനിടയില്‍ എല്ലാവരും പുറത്തായി. 186 റണ്‍സ് എടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറിയും ( 128) ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

79 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ വിരാട് കോഹ്ലിക്ക് നാലാം ദിനം മികച്ച പിന്തുണ നല്‍കിയതാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മേല്‍ക്കൈ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍ എന്നിവരാണ് ഓസിസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ട്രാവിസ് ഹെഡും നൈറ്റ് വാച്ച്മാനുമായ മാത്യു കുന്‍മാനുമാണ് ഓസിസിനായി കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസിസ് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 3 റണ്‍സ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News