മാര്‍പാപ്പയുടെ പിന്തിരിപ്പന്‍ നിലപാട് വ്യക്തമാക്കുന്ന ‘പ്രത്യയശാസ്ത്ര കോളനിവത്ക്കരണം’

ലിംഗപരമായ പ്രത്യയശാസ്ത്ര സിദ്ധാന്തമാണ് ലോകത്ത് ഏറ്റവും അപകടകരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യയശാസ്ത്ര കോളനിവത്ക്കരണ സിദ്ധാന്തമായ അത് ആണും പെണ്ണും തമ്മിലുള്ള അന്തരം ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു. മനുഷ്യ സമൂഹം നിലനില്‍ക്കുന്നത് ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ലാറ്റിനമേരിക്കന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പുരോഗമന നേതാവായി ലോകം വിശേഷിപ്പിക്കപ്പെടുമ്പോഴും പലകാര്യങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ യാഥാസ്ഥിതിക നിലപാടുകളാണ് പിന്തുടരുന്നത് എന്ന വിമര്‍ശനങ്ങള്‍ ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശങ്ങള്‍. തുടര്‍ച്ചയായി യാഥാസ്ഥിതിക നിലപാടുകളെ ന്യായീകരിക്കാന്‍ മാര്‍പ്പാപ്പ ഉപയോഗിച്ചു വരുന്ന വാക്കാണ് പ്രത്യയശാസ്ത്ര കോളനിവത്കരണം എന്നത്. മുമ്പ് ലിംഗഭേദം തെരഞ്ഞെടുക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെയും അദ്ദേഹം ഈ വാക്ക് ഉപയോഗിച്ചിരുന്നു.

ഇന്ന് എല്ലാ കുട്ടികള്‍ക്കും അവരുടെ ലിംഗഭേദം തെരഞ്ഞെടുക്കാന്‍ കഴിയുമെന്ന് സ്‌കൂളില്‍ പഠിപ്പിക്കുന്നു. അത് പഠിപ്പിക്കുന്നതിന് കാരണം പണം തരുന്ന ആളുകളും സ്ഥാപനങ്ങളുമാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. പ്രത്യയശാസ്ത്ര കോളനിവത്ക്കരണത്തിന്റെ ഈ രൂപങ്ങളെ സ്വാധീനമുള്ള രാജ്യങ്ങളും പിന്തുണയ്ക്കുന്നു എന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News