പ്രതിരോധമുറ പഠിപ്പിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊലീസ് നടത്തിയ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജ്വാല എന്ന പേരില്‍ സംഘടിപ്പിച്ച വാക്ക് ഇന്‍ ട്രെയിനിംഗില്‍ വന്‍ ജനപങ്കാളിത്തം. അതിക്രമങ്ങള്‍ നേരിടുന്നതിനുളള സ്വയം പ്രതിരോധമാര്‍ഗങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് വേണ്ടിയായിരുന്നു പൊലീസിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്. സംസ്ഥാന വ്യാപകമായി 8125 പേരാണ് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുത്തത്.

സ്വയം പ്രതിരോധമുറകളില്‍ പ്രത്യേക പരിശീലനം നേടിയ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ക്ലാസുകളെടുത്തു. എല്ലാ ജില്ലകളിലും സൗജന്യമായാണ് പരിശീലനം നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി ദിവസേന നാലു ബാച്ചുകളിലായാണ് പരിശീലനം നല്‍കിയത്.

പരിപാടിയില്‍ പങ്കെടുത്തവരുടെ ജില്ല തിരിച്ചുളള കണക്ക് ചുവടെ:

തിരുവനന്തപുരം സിറ്റി – 525
തിരുവനന്തപുരം റൂറല്‍ – 271
കൊല്ലം സിറ്റി – 570
കൊല്ലം റൂറല്‍ – 522
പത്തനംതിട്ട – 246
ആലപ്പുഴ- 393
ഇടുക്കി – 355
കോട്ടയം – 306
കൊച്ചി സിറ്റി – 401
എറണാകുളം റൂറല്‍ – 276
തൃശ്ശൂര്‍ സിറ്റി – 379
തൃശ്ശൂര്‍ റൂറല്‍ – 701
പാലക്കാട് – 274
മലപ്പുറം – 259
കോഴിക്കോട് സിറ്റി – 328
കോഴിക്കോട് റൂറല്‍ – 432
വയനാട് – 584
കണ്ണൂര്‍ സിറ്റി – 511
കണ്ണൂര്‍ റൂറല്‍ – 306
കാസര്‍ക്കോട് – 486

കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ 2015ല്‍ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാലു വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നല്‍കുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. ഫോണ്‍ 0471 2318188

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News