ഷാര്‍ജയില്‍ വന്‍ തീപിടുത്തം

ഷാര്‍ജ വ്യവസായ മേഖല 7ല്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് ഗോഡൗണിന് തീ പിടിച്ചത്. ഗോഡൗണിലെ ലോഹങ്ങളും മറ്റും അപകടത്തില്‍ കത്തിനശിച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സിലെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണത്തിന് സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here