കര്‍ണാടകയില്‍ ബിജെപിക്ക് അടിപതറുമെന്ന് അഭിപ്രായ സര്‍വേ

കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന സൂചന നല്‍കി അഭിപ്രായ സര്‍വേ. സംസ്ഥാനത്ത് 116-122 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക്‌പോള്‍ സര്‍വെ ഫലം. ബിജെപിക്ക് 77-83 സീറ്റും ജനതാദള്‍ എസിനു 21-27 സീറ്റും മറ്റു പാര്‍ട്ടികള്‍ക്കു നാല് സീറ്റ് വരെയും കിട്ടുമെന്ന് സര്‍വെ പ്രവചിക്കുന്നു. കര്‍ണാടകയില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് ലോക്‌പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.

കോണ്‍ഗ്രസ് 39-42 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍ എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും. കര്‍ണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 45,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ലോക്‌പോള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News