ഓസിസിനെ തകര്‍ത്ത് ഇന്ത്യ

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഹാട്രിക്ക് മികവില്‍ ഹോക്കി പ്രോ ലീഗില്‍ 5-4ന് ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് മൂന്ന് ഗോളും ജുഗ് രാജ്, കാര്‍ത്തി എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ബെല്‍റ്റ്‌സ്, വിലോട്ട്, സ്റ്റെയ്ന്‍സ്, സലെവ്‌സ്‌കി എന്നിവര്‍ ഓസ്ട്രലിയയ്ക്ക് വേണ്ടിയും വലകുലുക്കി.

ലീഗിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ പാദത്തില്‍ ഇന്ത്യ 3-2ന് ലോക ചാമ്പ്യന്മാരായ ജര്‍മനിയെ വീഴ്ത്തിയിരുന്നു. നിലവില്‍ ആറു മത്സരങ്ങളില്‍ 14 പോയിന്റുമായി ഇന്ത്യ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. എട്ടു കളികളില്‍ 17 പോയിന്റുള്ള സ്‌പെയിനാണ് ഒന്നാമത്. രണ്ടാം പാദ മത്സരത്തില്‍ ഇന്ത്യ തിങ്കളാഴ്ച ജര്‍മ്മനിയെ നേരിടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here