ഓസ്‌കാര്‍ ഇന്ത്യക്ക് സമര്‍പ്പിച്ച് കീരവാണി

ഓസ്‌കാര്‍ ഏറ്റുവാങ്ങി ‘നാട്ടു നാട്ടു’ സംഗീത സംവിധായകന്‍ എംഎം കീരവാണി. ഗാന രചയിതാവ് ചന്ദ്ര ബോസിനൊപ്പമാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌ക്കാരം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി ഓസ്‌കാര്‍ സ്വീകരിച്ചു കൊണ്ട് കീരവാണി പറഞ്ഞു. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം പുരസ്‌ക്കാരം സ്വന്തമാക്കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.

കാര്‍പ്പന്റേഴ്‌സ് ബാന്‍ഡിന്റെ സംഗീതം കേട്ട് വളർന്ന ഞാനിതാ ഓസ്കറുമായി. എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഭാരതീയന്റെയും അഭിമാനമായി ആർആർആർ വിജയിക്കണം, അതെന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കണം ഓസ്കർ വേദിയിൽ കീരവാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News