ഓസ്‌കാര്‍: നടന്‍ ബ്രണ്ടന്‍ ഫ്രേസര്‍, നടി മിഷേല്‍ യോ; എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് മികച്ച ചിത്രം

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘എവെരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ മികച്ച ചിത്രം. ചിത്രം സംവിധാനം ചെയ്ത ഡാനിയല്‍സ് എന്നറിയപ്പെടുന്ന ഡാനിയല്‍ ക്വാനും ഡാനിയല്‍ ഷീനെര്‍ട്ടുമാണ് മികച്ച സംവിധായകര്‍. ‘ദി വെയില്‍’ എന്ന സിനിമയിലെ പ്രകടനത്തിന് ബ്രണ്ടന്‍ ഫ്രേസറിര്‍ മികച്ച നടനുള്ള ഓസ്‌കാര്‍ നേടി. മിഷേല്‍ യോ മികച്ച നടിക്കുള്ള ഓസ്‌കാര്‍ കരസ്ഥമാരക്കി. ‘എവെരി എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന സിനിമയ്ക്കാണ് മിഷേല്‍ പുരസ്‌ക്കാരം സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരി കൂടിയാണ് 60കാരിയായ മിഷേല്‍. മികച്ച സംവിധായകര്‍, മികച്ച നടി എന്നിവയടക്കം ഏഴ് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ‘എവെരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ വാരിക്കൂട്ടിയത്.

ഇരട്ട നേട്ടവുമായി ഇന്ത്യന്‍ സിനിമയും ഇത്തവണ ഓസ്‌കാറില്‍ തലയുയര്‍ത്തി നിന്നു. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രം പുരസ്‌കാരം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസാണ് സംവിധായിക. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്‌കാര്‍ സ്വന്തമാക്കി. എംഎം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്.കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News