അമേരിക്കയില്‍ വീണ്ടും ഒരു ബാങ്ക് കൂടി തകര്‍ന്നു

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടരുന്നു. സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി. ബാങ്ക് തകരുന്നത് അമേരിക്കയിലാണെങ്കിലും തുടര്‍ന്നുണ്ടായേക്കാവുന്ന മാന്ദ്യം ബാധിക്കുമോ എന്ന പേടിയിലാണ് ഇന്ത്യയും.

സിലിക്കണ്‍ വാലി ബാങ്ക് പൂട്ടി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ബാങ്ക് കൂടി പൂട്ടുന്നത്. ന്യൂയോര്‍ക്കിലെ പ്രാദേശിക ബാങ്കായ സിഗ്‌നേച്ചര്‍ ബാങ്കിന് ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് ഉള്ളത്. രണ്ട് ബാങ്കുകളിലെയും നിക്ഷേപകരുടെ പണം സുരക്ഷിതമാകുമെന്നാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രഖ്യാപനം. എന്നാല്‍ പലിശ നിരക്കുകള്‍ ഉയര്‍ന്നിരിക്കുമ്പോഴും നിക്ഷേപം കുറയ്ക്കാന്‍ ബാങ്ക് തകര്‍ച്ചകള്‍ വഴിവെക്കും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

നേരത്തെ സാന്റിയാഗോ നഗരത്തിലുള്ള സില്‍വര്‍ഗേറ്റ് ബാങ്കും പൂട്ടിയിരുന്നു. കൂടുതല്‍ ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലാണോ എന്ന സംശയം പൊതുജനത്തിനുണ്ട്. 2008ല്‍ ലേമാന്‍ ബ്രദേഴ്‌സ് എന്ന ഒറ്റ ബാങ്കിംഗ് സ്ഥാപനം തകര്‍ന്ന് ലോകത്താകെ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഇന്ത്യ പിടിച്ചുനിന്നിരുന്നു. അന്ന് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ദേശസാല്‍കൃത ബാങ്കുകളും പൊതുമേഖലയും ഇന്ന് അംബാനിക്കും അദാനിക്കും കാഴ്ചവച്ചതോടെ പുതിയ മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാകുമോ എന്ന ആശങ്ക ഇന്ത്യക്കാര്‍ക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here