സ്വന്തം ചിത്രം വെച്ച് ഓസ്‌കാര്‍ നേട്ടത്തെ അഭിനന്ദിച്ചു, ചിരഞ്ജീവിയെ ട്രോളി സോഷ്യല്‍ മീഡിയ

നാട്ടു നാട്ടുവിന് ഓസ്‌കാര്‍ ലഭിച്ചത് ഇന്ത്യന്‍ സിനിമ ഒന്നാകെ ആഘോഷിക്കുകയാണ്. നിരവധി താരങ്ങള്‍ ഇതിനകം കീരവാണിക്കും രാജമൗലിക്കും അഭിനന്ദനങ്ങളുമായി വന്നുകഴിഞ്ഞു. അതുപോലെത്തന്നെയാണ് തെലുങ്ക് സിനിമയിലെ പ്രമുഖ സിനിമാതാരങ്ങളും. എന്നാല്‍ തെലുങ്ക് സിനിമയിലെ മെഗാസ്റ്റാറായ ചിരഞ്ജീവിയുടെ ആശംസയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി ആര്‍ആര്‍ആറിന് ആശംസകള്‍ അറിയിച്ചത്. തൊട്ടുപിന്നാലെ താരം സ്വന്തം ചിത്രത്തിന്റെ അടുത്ത് ആര്‍ആര്‍ആര്‍ എന്നെഴുതിയ ഓസ്‌കാര്‍ അവാര്‍ഡ് വെച്ച് പ്രൊഫൈല്‍ പിക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെ ആശംസ അറിയിക്കുമ്പോളും സ്വന്തം പടം വെച്ചുതന്നെ വേണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ചിരഞ്ജീവി ഇത്രയ്ക്ക് സ്വാര്‍ത്ഥനാണോ, ഈ ചീപ്പ് പബ്ലിസിറ്റി വേണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here