കെ കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബുവിനെ ഇഡി ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കെ.കവിതയുടെ മുന്‍ ഓഡിറ്റര്‍ ബുച്ചി ബാബുവിനെ ഇഡി ചോദ്യം ചെയ്യും. മാര്‍ച്ച് 15ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇഡി ബുച്ചി ബാബുവിനു നോട്ടീസ് നല്‍കി.

മാര്‍ച്ച് 16നാണ് കവിതയെ ചോദ്യം ചെയ്യുക. നേരത്തെ ദില്ലി മദ്യനയ അഴിമതിയില്‍ ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സിബിഐ കേസില്‍ ബുച്ചി ബാബു ജാമ്യത്തിലാണ്. കഴിഞ്ഞ ദിവസം ഇഡി കവിതയെ ചോദ്യം ചെയ്തിരുന്നു. വ്യാഴ്യാഴ്ച കവിതയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ഇഡി ബുച്ചി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

കവിതയുടെ ബിനാമിയായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള മലയാളി വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു അരുണ്‍ രാമചന്ദ്ര പിള്ളയെ ഇഡി ചോദ്യം ചെയ്തത്. മദ്യ ലോബികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇയാള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇഡിയുടെ ആരോപണം. അഴിമതിയുടെ ഭാഗമായ ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥ കവിതയാണെന്നും ഇ ഡി ആരോപിച്ചിരുന്നു. സിബിഐ എടുത്ത കേസിലെ പതിനാലാം പ്രതിയാണ് അരുണ്‍. നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മുംബൈ മലയാളി വ്യവസായി വിജയ് നായരും അറസ്റ്റിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News