
യുവ നടന്‍ രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബംഗളൂരുവില്‍ വെച്ചുനടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകന്‍ ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന്‍ സൈജു കുറുപ്പ്, നരേന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.
തമിഴ് ചിത്രമായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സിനിമയില്‍ എത്തുന്നത്. ബാങ്കോക് സമ്മര്‍ ആണ് ആദ്യ മലയാളം ചിത്രം. അതിനുശേഷം മെമ്മറീസ്, കടുവ, പാപ്പന്‍, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here