വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരെ തല്ലി, കടിച്ചു, 24 കാരി അറസ്റ്റില്‍

പൂനെ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ യാത്രക്കാരി അറസ്റ്റില്‍. ഗുഞ്ചന്‍ രാജേഷ്‌കുമാര്‍ അഗര്‍വാളെന്ന 24 കാരിയാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. വനിതാ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥനെ യുവതി ആക്രമിച്ചു. ഐടി എഞ്ചിനീയറായ ഗുഞ്ചന്‍ ബംഗാളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെത്തിയ ഇവര്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുമായി ബന്ധപ്പെട്ട് ടാക്‌സിഡ്രൈവറുമായി തര്‍ക്കിച്ചു.

ഇതേത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി സുരക്ഷാ ജീവനക്കാര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായും യുവതി തര്‍ക്കിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തല്ലുകയും രൂപാലി തോക്കെ എന്ന ഉദ്യോഗസ്ഥനെ ഇവര്‍ കടിക്കുകയും ചെയ്തുവെന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News