ഐഎസ്എല്‍ ഫുട്‌ബോള്‍, എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍

ഐഎസ്എല്ലില്‍ ആവേശകരമായ പെനാലിറ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍. സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ മുന്‍ ഐഎസ്എല്‍ ചാമ്പ്യന്മാരായ ഹൈദരബാദിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു കൊണ്ടാണ് എടികെ മോഹന്‍ഭഗാന്‍ ഫൈനല്‍ ഉറപ്പിച്ചത്.

ഗോളകന്നു നിന്ന ആദ്യ പാദത്തിന് സമാനമായമായാണ് രണ്ടാം പാദ മത്സരവും ആരംഭിച്ചത്. ഇരു ടീമുകളും ഒരുപാട് ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നു നിന്നു. രണ്ടാം പാദത്തിലെ നിശ്ചിത സമയത്തും അധികസമയത്തും രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യപാദ മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇരു ടീമുകള്‍ക്കും രണ്ടാം പാദ മത്സരം നിര്‍ണായകമായിരുന്നു.

ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസും ഗല്ലെഗോയും മന്‍വീര്‍ സിങും പ്രീതം കോട്ടാലും ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദിനായി ജാവോ വിക്ടറും, രോഹിത് ദാനും റീഗന്‍ സിങുമാണ് വലകുലുക്കിയത്.അങ്ങനെ ഷൂട്ടൗട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ന തകര്‍ത്ത് എടികെ ഫൈനല്‍ ഉറപ്പിച്ചു. ഫൈനലില്‍ ബംഗളൂരു എഫ്സിയാണ് എടികെയുടെ എതിരാളി. ഷൂട്ടൗട്ടില്‍ 4-3 നാണ് മോഹന്‍ ബഗാന്റെ ജയം സ്വന്തമാക്കിയത്. ഐഎസ്എല്‍ ചരിത്രത്തില്‍ മോഹന്‍ ബഗാന്റെ അഞ്ചാം ഫൈനല്‍ പ്രവേശനമാണിത്. ഇനി ഫൈനലില്‍ എ ടി കെ മോഹന്‍ ബഗാന്‍ ബെംഗളൂരു എഫ് സിയെ നേരിടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here