‘എവിടെപ്പോയാലും തലവേദന, അള്ളാഹുവിന് ചെവികേള്‍ക്കില്ലേ’ വിവാദപരാമര്‍ശവുമായി ബിജെപി നേതാവ്

മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ വെട്ടിലായി കര്‍ണാടകയിലെ ബിജെപി നേതാവ് കെ.എസ് ഈശ്വരപ്പ. പ്രാര്‍ത്ഥനാസമയത്തെ ലൗഡ്സ്പീക്കര്‍ ഉപയോഗത്തെയും അല്ലാഹുവിനെയും കളിയാക്കിയതാണ് ഈശ്വരപ്പയെ വെട്ടിലാക്കിയത്.

‘എവിടെപ്പോയാലും ഈ ലൗഡ്സ്പീക്കര്‍ പ്രാര്‍ത്ഥന എനിക്ക് തലവേദനയാണ്. സുപ്രീംകോടതി വിധി വന്നാല്‍ ഇത് ഉടനെ നില്‍ക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. ഇത്രയ്ക്ക് ഉച്ചത്തില്‍ സ്പീക്കറില്‍ പ്രാര്‍ത്ഥിക്കാന്‍ അള്ളാഹുവിന് കാതുകേള്‍ക്കില്ലേ’ എന്നതായിരുന്നു ഈശ്വരപ്പയുടെ പരാമര്‍ശം.

ഈശ്വരപ്പയുടെ പരാമര്‍ശത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. കര്‍ണാടകം തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ഇത്തരം വിവാദപരാമര്‍ശങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News