സ്വന്തം നാട്ടില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റി

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ സ്വന്തം നാട്ടില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്താന്‍ മാഞ്ചെസ്റ്റര്‍ സിറ്റി. ആര്‍.ബി. ലെയ്പ്‌സിഗിനെതിരേ രാത്രി 1.30നാണ് സിറ്റിയുടെ മത്സരം.

ആദ്യപാദമത്സരത്തില്‍ ഇരുടീമുകളും ഓരോഗോള്‍ വീതം നേടി സമനില പാലിച്ചതിനാല്‍ ജയം മാത്രം മോഹിച്ചാണ് സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിലിറങ്ങുക. മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍ പോര്‍ച്ചുഗീസ് ക്ലബായ് എഫ് സി പോര്‍ട്ടോയെ നേരിടും. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍ വിജയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here