മന്ത്രി റിയാസും കാറല്‍ മാര്‍ക്‌സും പിന്നെ പി.കെ ബഷീറും

കാള്‍ മാര്‍ക്‌സിന്റെ 140-ാം ചരമവാര്‍ഷികം ഓര്‍മ്മിച്ച് നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം. ഈ പ്രസംഗത്തില്‍ ഇടപെട്ട പികെ ബഷീര്‍ സംസാരിച്ചതോടെ പിന്നീട് കാര്യങ്ങള്‍ ഉരുളയ്ക്ക് ഉപ്പേരി പോലെയായി. ‘പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണത അത് വ്യാഖ്യാനിക്കുക മാത്രമല്ല പരിഹാരം കണ്ടെത്തി എങ്ങനെ മാറ്റിതീര്‍ക്കാമെന്നുള്ളത്, എല്‍ഡിഎഫ് എല്ലാ വകുപ്പുകളിലും എല്ലാ നിലയിലും മാതൃകയായി മാറുന്നൊരു സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിലും ഇതുപോലെ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന്’ മുഹമ്മദ് റിയാസ് പറയുമ്പോഴായിരുന്നു പികെ ബഷീറിന്റെ ഇടപെടല്‍. ‘ബഹുമാനപ്പെട്ട മന്ത്രി കാറല്‍ മാര്‍ക്‌സിന്റെ അനുയായിയാണ് നാടുകാണി ചുരം മുതല്‍ പരപ്പനങ്ങാടി വരെയുള്ള 90കിലോമീറ്റര്‍ 11 കൊല്ലമായി അതിന് നടപടി ഉണ്ടാകണമെന്നായിരുന്നു’ പി.കെ ബഷീറിന്റെ ആവശ്യം. ‘നാടുകാണി-പരപ്പനങ്ങാടി റോഡുമായി ബന്ധപ്പെട്ട് ഒരുമീറ്റിംഗ് ഇരുന്നതാണ് അദ്ദേഹത്തിന് കാള്‍ മാര്‍ക്‌സിനെ നല്ലഓര്‍മ്മയുണ്ട് പക്ഷെ ആ മീറ്റിംഗ് മറന്നുപോയി എന്നാണ് തോന്നുന്നതെന്ന്’ ഓര്‍മ്മിച്ചുകൊണ്ട് റോഡിന്റെ വിഷയത്തിലുണ്ടായ തീരുമാനം പികെ ബഷീറിനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News