വിജയിയോട് നോ പറഞ്ഞ് സായ് പല്ലവി

ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ലിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ആരാവും നായിക എന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഏറെനാളായി ചർച്ച സജീവമാണ്.
ഇപ്പോഴിതാ ലിയോയില്‍ വേഷം വാഗ്ദാനം ചെയ്തിട്ടും നിരസിച്ച നടിയെപ്പറ്റിയാണ് വാർത്തകൾ വരുന്നത്.

I Don't Like To Stand Still When The Hero Is Fighting: Sai Pallavi

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടി സായ് പല്ലവിയാണ് ലോകേഷ് ചിത്രത്തിലെ വേഷം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് സായ് പല്ലവിയുടെ രീതി. അഭിനയ പ്രധാന്യവും വലുതുമായ റോളുകള്‍ മാത്രമേ സായി ചെയ്യുകയുള്ളൂ.

Varisu: Thalapathy Vijay Becomes The Highest Paid Actor In India, Charged THIS Amount For His Latest Tamil Film

ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്പര്‍താര ചിത്രങ്ങളിലേക്ക് അടക്കം ലഭിച്ച അവസരങ്ങള്‍ സായ് പല്ലവി വേണ്ടെന്നു വച്ചെന്നാണ് വിവരം. വിജയ് ചിത്രത്തിലെ കഥയില്‍ തന്റെ റോളിന്റെ കൂടി പ്രധാന്യം നടി നോക്കിയതിനാലാവും ഈ പിന്മാറ്റമെന്നും വിവരമുണ്ട്.

Sai Pallavi Issues Clarification After Her Remarks Sparked Debate

പ്രേമം എന്ന മലയാള സിനിമയിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ കണ്ടെത്തിയ നടിയാണ് സായ് പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയായി മാറിയ സായി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here