റഷ്യ-യുക്രൈൻ യുദ്ധം, ഇടപെടാൻ ചൈന

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടാൻ ചൈന. ഇതിലൂടെ യുദ്ധത്തിൽ പക്ഷമില്ലെന്നും യുദ്ധവിരുദ്ധതയാണ് പക്ഷമെന്നും പ്രഖ്യാപിക്കുക കൂടിയാണ് ജനകീയ ചൈന. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഏറ്റവും നിർണായകമായ ഇടപെടലിനാണ് ചൈന ശ്രമം നടത്തുന്നത്.

വരുംദിവസങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ നേരിൽ കാണുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് അതിനുശേഷം യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായും ചർച്ച നടത്തുമെന്നാണ് സൂചന. ഓൺലൈനായി നടത്താൻ ഉദ്ദേശിക്കുന്ന ഷി- സെലൻസ്കി കൂടിക്കാഴ്ച നേരിട്ടാകാനും സാധ്യതയുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഇടനില നിന്നുകൊണ്ട് യുദ്ധം അവസാനിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

റഷ്യൻ സന്ദർശനത്തിനൊപ്പം ഷി ജിൻ പിംഗ് മറ്റ് യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ചേക്കും. ചൈന പുടിൻ ഭരണകൂടത്തിനൊപ്പമാണെന്ന വ്യാഖ്യാനം നൽകി നേരത്തെ അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും വിമർശനം ഉയർത്തിയിരുന്നു. എന്നാൽ, ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പുകളിൽ നിന്ന് ഇന്ത്യക്കൊപ്പം വിട്ടുനിൽക്കുകയായിരുന്നു ചൈന. അമേരിക്ക യുക്രൈനൊപ്പം യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ യുദ്ധത്തിൽ പക്ഷമില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചൈന. കഴിഞ്ഞദിവസം ബീജിങ്ങിൽ അവസാനിച്ച നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ വച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നാണ് പുതിയ നീക്കം നൽകുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here