വേനലല്ലേ… കുട്ടിക്കൂട്ടത്തിന് നൽകാം അടിപൊളി സ്മൂത്തി

അന്തരീക്ഷം ചുട്ടുപൊള്ളുകയാണ്. വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഉത്തമം. സ്‌കൂളിൽ പോയി പഠിച്ചും കളിച്ചുമൊക്കെ തളർന്നുവരുന്ന കുട്ടിക്കൂട്ടത്തിന് നൽകാൻ സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

Healthy Juice Ideas: 10 juices you can make at home with limited ingredients

തണ്ണിമത്തന്‍- മിന്റ് സ്മൂത്തി

വേനലായാൽ തണ്ണിമത്തന് ഡിമാൻഡ് കൂടുതലാണ്. തണ്ണിമത്തനും (നന്നായി തണുപ്പിച്ചത്) വാനില യോഗര്‍ട്ടും പുതിനയിലയും (മിന്‍റ്) ചേര്‍ത്താണ് ഈ സ്മൂത്തി തയ്യാറാക്കേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമാകും വിധം ഓരോ ചേരുവയും അളവനുസരിച്ച് ചേര്‍ക്കാം.

Watermelon Smoothie (Seriously Delicious!) - Detoxinista

മാമ്പഴം-ഐസ്ക്രീം സ്മൂത്തി

കുട്ടിക്കൂട്ടത്തിന് മാമ്പഴം വളരെ ഇഷ്ടമാണ്. മാമ്പഴവും ഐസ്ക്രീമും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു സ്മൂത്തി അവർക്ക് നൽകിയാലോ? മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത് ഐസ്ക്രീമും ചേര്‍ത്ത് അടിച്ചെടുത്താല്‍ മാത്രം മതി, സ്മൂത്തി റെഡി… വെള്ളവും മധുരവും ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താൽ മതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here