ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍, മാഞ്ചസ്റ്റര്‍സിറ്റിക്ക് ജയം

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ആര്‍ബി ലെയ്പ്സിഗിനെതിരെ മാഞ്ചസ്റ്റര്‍സിറ്റിക്ക് ജയം. ജയത്തോടെ സ്വന്തം ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍സിറ്റി ജയം സ്വന്തമാക്കിയത്.

സൂപ്പര്‍താരം ഏര്‍ലിംഗ് ഹാളണ്ടിന്റെ 5 ഗോള്‍ നേട്ടമാണ് സിറ്റിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിന് കരുത്തായത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ 8 ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോ ഇന്റര്‍മിലാന്‍ മത്സരം സമനിലയില്‍ കലാശിച്ചു.സമനിലയോടെ ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിന് ജയം സ്വന്തമാക്കിയ ഇന്റര്‍മിലാന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News