മോദിയാണ് ‘ആര്‍ആര്‍ആര്‍’ സംവിധാനം ചെയ്തതെന്ന് മാത്രം പറയരുതെന്ന് ഖാര്‍ഗെ

ഓസ്‌കാര്‍ പുരസ്‌ക്കാരത്തിന്റെ അവകാശവാദം എടുക്കരുതെന്ന് ബിജെപിയോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഞങ്ങള്‍ സംവിധാനം ചെയ്തു, ഞങ്ങള്‍ പാട്ടെഴുതി, സിനിമ മോദിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് തന്റെ ഒരേയൊരു അഭ്യര്‍ത്ഥന എന്നായിരുന്നു ഖാര്‍ഗേ രാജ്യസഭയില്‍ പറഞ്ഞത്.

ഓസ്‌കാര്‍ പുരസ്‌ക്കാര ജേതാക്കളുടെ ദക്ഷിണേന്ത്യന്‍ ബന്ധവും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാണിച്ചു. ആര്‍അര്‍ആറും, എലിഫന്റ് വിസപറേഴ്‌സും ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകളാണെന്നും ഖാര്‍ഗെ പറഞ്ഞു. ഖാര്‍ഗെയുടെ വാക്കുകള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ സഭയില്‍ ചിരി പടര്‍ത്തി. ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍, വിദേശകാര്യ മന്ത്രി ജയശങ്കറുള്‍പ്പെടെയുളളവര്‍ ഖാര്‍ഗെയുടെ വാക്കുകള്‍ കേട്ട് ചിരിച്ചു.

മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് പ്രഗത്ഭരായ കലാകാരന്മാരെയാണ് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ഓസ്‌കാര്‍ ജേതാക്കളെ അഭിനന്ദിക്കവെ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. 2022ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ആര്‍ആര്‍ആറിന്റെ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here