
ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ലോകത്തിലെ പ്രമുഖ ബിസിനസ് മാഗസിന്‍. സിഇഒ വേള്‍ഡ് മാഗസിനാണ് ക്രിക്കറ്റ് താരങ്ങളുടെ ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടത്. മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ് ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും വലിയ സമ്പന്നന്‍. ഏകദേശം 3129.26 കോടി രൂപയാണ് ഗില്‍ക്രിസ്റ്റിന്റെ ആസ്തി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറാണ് പട്ടികയില്‍ രണ്ടാമത്. 1399.55 കോടി രൂപയാണ് സച്ചിന്റെ സമ്പാദ്യം.
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ യുവരാജ് സിംഗും വിരേന്ദര്‍ സെവാഗും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ സെവാഗ് എട്ടാമതും യുവരാജ് ഒമ്പതാമതുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here