ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍ വിചാരണ തുടങ്ങി

റെയില്‍വേ നിയമനത്തിന് പകരം ഭൂമി കോഴയായി വാങ്ങിയെന്ന സിബിഐ കേസില്‍ വിചാരണ ആരംഭിച്ചു. ദില്ലി റോസ് അവന്യൂ കോടതിയിലാണ് വിചാരണ. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകള്‍ മിസ ഭാരതി എന്നിവര്‍ സിബിഐ കോടതിയില്‍ ഹാജരായി. 16പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലാലു കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരെയും സിബിഐ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഗൂഢാലോചന, അഴിമതി, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റുള്ളവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. 2004 മുതല്‍ 2009 വരെ ഒന്നാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. 2008-2009 കാലഘട്ടത്തില്‍ 12 പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സിബിഐ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News