അവിടെ ബാഹുലയനെങ്കില്‍ ഇവിടെ കല്ല്യാണരാമന്‍, കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. വട്ടിയൂര്‍കാവ് സ്വദേശി ബാഹുലെയനെയാണ് കാസര്‍ക്കോഡ് വെള്ളരിക്കുണ്ട് പൊലീസ് പിടികൂടിയത്.

വെള്ളരിക്കുണ്ടും പരിസര പ്രദേശങ്ങളിലുമായി കര്‍ഷകരുടെ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനത്തില്‍ നിന്നും റബ്ബര്‍ ഷീറ്റും അടക്കയും മോഷ്ടിച്ച സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. മങ്കയത്തെ ജോളി ജോസഫിന്റെ വീട്ടില്‍ നിന്നും റബ്ബര്‍ ഷീറ്റും കല്ലംചിറയിലെ നാസറിന്റെ വീട്ടില്‍ നിന്നും പാത്തിക്കരയിലെ മധുസൂദനന്റെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും അടക്കയും നെല്ലിയറയിലെ അബൂബക്കറിന്റെ വീട്ടില്‍ നിന്നും റബ്ബര്‍ ഷീറ്റും മോഷ്ടിച്ചത് ഇയാളാണെന്ന് തിരിച്ചറിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.

ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 30മോഷണ കേസുകള്‍ ഉണ്ട്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News