ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്; ഷീലയ്ക്ക് മുൻപിൽ നസീറായി ജയറാം

നടി ഷീലക്ക് മുൻപിൽ പ്രേം നസീർ ആയി അഭിനയിച്ച് നടൻ ജയറാം. ജയറാമും ഷീലയും ഒന്നിച്ച ഒരു ഫ്ലൈറ്റ് യാത്രക്കിടെ വൈറലായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഒരു ഫ്ളൈറ്റ് യാത്രയ്ക്കിടെ ഷീലയുടെ മുന്നിൽ പ്രേം നസീറിനെ അനുകരിക്കുകയാണ് ജയറാം.“ഞാൻ ഒരുപാട് കാലത്തിനു ശേഷമാണ് എന്റെ മാക്കത്തിനെ കാണുന്നത്, സുഖമാണോ?” എന്നാണ് പ്രേംനസീറിന്റെ അനുകരിച്ച് ജയറാം പറയുന്നത്. ജയറാമിന്റെ മിമിക്രി കേട്ട് ചിരിക്കുന്ന ഷീലയെയും വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News