ആട്ടപ്പൊടിയുമായെത്തിയ ട്രക്ക് കൊള്ളയടിച്ച് ജനങ്ങൾ; അടിപിടിയില്‍പ്പെട്ട് നാല് പേര്‍ മരിച്ചു

ആട്ടപ്പൊടിയുമായെത്തിയ ട്രക്ക് കൊള്ളയടിച്ച് ജനങ്ങൾ എന്ന് റിപ്പോർട്ട്. പാകിസ്ഥാനില്‍ റമസാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയ ട്രക്കാണ് ജനം കൊള്ളയടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ആട്ടപ്പൊടി ബാഗിനായുള്ള അടിപിടിയില്‍പ്പെട്ട് നാല് പേര്‍ ഇതിനകം മരിച്ചെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആട്ട വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് ഫലവത്തായിട്ടില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പെഷവാറില്‍ നിന്നുള്ള വിഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. 10 കിലോ ആട്ടപ്പൊടിയുടെ ബാഗാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.

വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ വിപണിയിലെ ഇടപെടലുകള്‍ക്കോ പാകിസ്ഥാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ജനങ്ങൾക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here