രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു.  പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. . പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലെത്തി. ദില്ലി, മഹാരാഷ്ട്ര എന്നിവിടിങ്ങളിൽ ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു.

രാജസ്ഥാൻ,ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. അതേസമയം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അടുത്ത പത്ത് ദിവസത്തേയ്ക്ക് കൊവിഡ് കേസുകൾ വർധിക്കുമെന്നും എന്നാൽ ഒരു തരംഗത്തിന് സാധ്യതയില്ലെന്നുമാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News