ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമനടപടിയെന്ന് ഹരിശങ്കര്‍ ഐപിഎസ്

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തില്‍ പ്രതികരണവുമായി ഹരിശങ്കര്‍ ഐപിഎസ്. ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന്‍ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലെന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹരിശങ്കര്‍ ഐപിഎസ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലും യൂട്യുബിലും തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകും.

also readഓസ്‌കര്‍: യുഎസ് പ്രചാരണത്തിന് തുടക്കമിട്ട് ‘2018’

”വൈകിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന രീതിയാണിതെന്നും വ്യാജ പ്രചാരണത്തില്‍ നിയമ നടപടിയുണ്ടാകുമെന്നും” ഹരിശങ്കര്‍ വ്യക്തമാക്കി. ഒരു വ്യാജ ഫേസ്ക്ക്ബുക്ക് പോസ്റ്റ് തന്നെപ്പറ്റി വന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെക്കുറിച്ച് ഒരാള്‍ ഒരു വീഡിയോ കണ്ടന്റ് ചെയ്തതായും അറിഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News