താരകുടുബത്തില്‍ കല്യാണമേളം,ആദ്യ വിവാഹം മകന്റെയോ മകളുടെയോ?പാര്‍വതി പറയുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് പാര്‍വതിയും ജയറാമും. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ജയറാം പാര്‍വതിയെ സ്വന്തമാക്കിയത്.മക്കളായ കാളിദാസും മാളവികയും അടുത്തിടെ തങ്ങളുടെ പ്രണയങ്ങള്‍ സോഷ്യല്‍ മീഡിയയൂടെ അറിയിച്ചിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പ് കാളിദാസിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാല്‍ മക്കളുടെ വിവാഹം എന്ന് നടക്കും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ പാര്‍വതി.

ALSO READനവകേരള സദസ്: പരാതികള്‍ക്ക് പരിഹാരം ഉടനെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

‘കാളിദാസിന്റെ വിവാഹം ഉടനെ ഉണ്ടാകില്ല. മാളവികയുടേത് ഉടന്‍ ഉണ്ടാകും’ എന്നാണ് പാര്‍വതി പറഞ്ഞത്. നടി കാര്‍ത്തിക നായരുടെ വിവാഹത്തിന് പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പാര്‍വതി എത്തിയിരുന്നു. ഇവിടെ  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക ആയിരുന്നു പാര്‍വതി.

ALSO READഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങള്‍; ഇന്ത്യ ഗംഭീര പ്രകടനം കാഴ്ചവച്ചു; മുഖ്യമന്ത്രി

തരിണി കലിംഗയുമായുള്ള കാളിദാസിന്റെ വിവാഹനിശ്ചയം നവംബര്‍ പത്തിനായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്
മാളവിക തന്റെ കാമുകനെ പരിചയപ്പെടുത്തി രംഗത്തെത്തിയത്.

ALSO READപാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്; ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ; മുഖ്യമന്ത്രി

സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘രജനി’ എന്ന ചിത്രമാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രം ഉടന്‍ തിയറ്ററില്‍ എത്തും. ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News