ഒരു നൂറ്റാണ്ടിന്റെ പ്രണയകഥ; അവരിപ്പോഴും പ്രണയിക്കുന്നു തര്‍ക്കങ്ങളില്ലാതെ

81 വർഷം ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ വാർഷികാഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . അപൂർവ്വമായ ഒരു ആഘോഷമാണ് ലണ്ടൻ സതാംപ്ടണിൽ നടന്നത്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് സതാംപ്ടണിലെ വിമാന നിർമ്മാണ ഫാക്ടറിയില്‍ വച്ചാണ് ഡൊറോത്തി വാൾട്ടറും ടിം വാൾട്ടറും ആദ്യമായി കണ്ടുമുട്ടുന്നത്. പരസ്പരം പിരിയാൻ പറ്റാത്ത വിധം പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
‘ഒരിക്കലും പരസ്പരം തര്‍ക്കിക്കില്ല’ എന്നതാണ് ലോകമഹായുദ്ധത്തെയും അതിജീവിച്ച ദീര്‍ഘനാളത്തെ തകരാത്ത ദാമ്പത്യത്തിന്‍റെ രഹസ്യമായി അവർ പറയുന്ന ഒരു കാര്യം.

ALSO READ: ‘കൊണ്ട് പോടാ നിന്റെ ആഖ്യയും ആഖ്യാതവും’: ബഷീറിൽ നിന്ന് കടമെടുത്ത് ആർഷോയുടെ മറുപടി

എപ്പോഴും സന്തോഷിത്തിലാണ് എന്നതാണ് മധുരോതാരമായ കുടുംബ ബന്ധത്തിന്‍റെ അടിത്തറ. ഓർമ്മകളിലേക്ക് തിരികെ പോയി ടിം വാൾട്ടര്‍ പ്രണയകാലത്തെ ഒരു അനുഭവം പങ്കുവെച്ചു. ‘അന്ന് എല്ലാ ദിവസവും വൈകുന്നേരം അവളെ കാണാനായി ഞാന്‍ ബൈക്ക് ഓടിച്ച് പോയി. അതൊക്കെ ഒരുപാട് കാലം മുമ്പാണ്.’ എന്ന് ടിം വാൾട്ടര്‍ പറഞ്ഞു.

‘ഞങ്ങള്‍ പരസ്പരം അംഗീകരിച്ചു. ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു. പക്ഷേ ഞങ്ങള്‍ ഒരിക്കലും പരുഷമായി പെരുമാറിയില്ല. അതുപോലെ 81 വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാകുന്നില്ല.’ ഡൊറോത്തി കൂട്ടിച്ചേര്‍ത്തു.

ALSO READ: ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ച് മഹാരാജാസ് കോളേജ്

103 വയസുള്ള ഡൊറോത്തി വാൾട്ടറും 102 വയസുള്ള ടിം വാൾട്ടറും അവരുടെ 81-ാം വിവാഹ വാര്‍ഷികാഘോഷത്തിലും പഴയ ഓർമ്മകളെയും പ്രണയാതുരമായ നിമിഷങ്ങളെയും മറന്നിട്ടില്ല. മറക്കാതെ ഇന്നും ആ പ്രണയത്തിൽ ജീവിക്കുന്നതാവാം അവരുടെ ജീവിത വിജയവും.

വിവാഹശേഷം രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ശേഷം ഇവർ എല്‍മ്സ്റ്റോണിലേക്ക് താമസം മാറുകയായിരുന്നു. അതിനിടയിൽ ഈ പ്രണയ ജോഡികൾ യൂറോപ്പ് മുഴുവനും അവരുടെ സ്വന്തം ബോട്ടിൽ സഞ്ചരിക്കുകയും ചെയ്തു.
കർഷകനായി 32 വര്‍ഷം എല്‍മ്സ്റ്റോണിൽ ജീവിച്ച ഡൊറോത്തി വാൾട്ടറും ടിം വാൾട്ടറും 2022ല്‍ ശാരീരികാവശതകളെ തുടര്‍ന്ന് ഒരു റെസിഡന്‍ഷ്യല്‍ കെയറിലേക്ക് താമസം മാറി. ഇവർക്ക് രണ്ട് മക്കളും രണ്ട് പേരക്കുട്ടികളും പേരക്കുട്ടികള്‍ക്ക് മൂന്ന് മക്കളുമുണ്ട്. ശാരീരികാവശതകള്‍ക്കിടയിലും കെന്‍റിലെ വിങ്ഹാമിലെ കെയർ ഹോമിൽ രണ്ടുപേരും തര്‍ക്കങ്ങളില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News